മാള കേബിള്‍ വിഷന്‍ സമാദരണം സെപ്റ്റംബര്‍ 11ന്
മാള: മാള കേബിള്‍ വിഷന്‍ ഏഴാമത് വിദ്യഭ്യാസ പുരസ്കാര വിതരണവും മീഡിയ ടൈം പ്രകാശനവും സെപ്റ്റംബര്‍ 11 ഞായറാഴ്ച നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് മാള കാര്‍മ്മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാദരണ ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ മുഖ്യാതിഥി ആകും .വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ .ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തും.
വിദ്യാഭ്യാസ പുരസ്കാര വിതരണം, 100 % വിജയം കൈ വരിച്ച സ്കൂളുകള്‍ക്ക് ആദരം, മാള കേബിള്‍ വിഷന്റെ നൂതന സംരംഭമായ മീഡിയ ടൈം ലോഞ്ചിംഗ്, എക്സലന്‍സ്അവാര്‍ഡ് ദാനം, അനുമോദന സമ്മേളനം , കരിന്തലക്കൂട്ടം കലാസന്ധ്യ എന്നിവയാണ് സമാദരണ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
മാളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാള വിഷന്‍ എം.ഡി.ജിജോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.ഗിരീശന്‍,പി.പി സുരേഷ്കുമാര്‍, പി എസ് സുബിതന്‍, സി ടി രാജീവ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Leave A Comment