കുഴൂരിന് അഭിമാന നിമിഷം, റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത് സുബിഷ
മാള: കാർഷിക ഗ്രാമമായ കുഴൂരിന് അഭിമാന നിമിഷം. റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത് സുബിഷ. കുടുംബശ്രീയുടെ ഭാഗമായി വയലാർ ADS ൽ നിന്നും ചൈത്രം അയൽക്കൂട്ട അംഗം സുബിഷ C S നാണ് ക്ഷണം ലഭിച്ചത്.CEF പദ്ധതി പ്രകാരം ആരംഭിച്ച ഹരിശ്രീ ട്യൂഷൻ സെന്റർ നടത്തിപ്പുകാരിയായ സുബിഷ കുഴൂരിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്നുണ്ട്.
2005ൽ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായ സുബിഷ സാമൂഹ്യ പ്രവർത്തനത്തിൽ സജ്ജീവമാണ്. കുടുംബശ്രീ മോഡൽ CDS, തിരികെ സ്കൂൾ ക്യാമ്പയിൻ എന്നിവയുടെ പ്രധാന റിസോഴ്സ് പേഴ്സൺ ആയി ചുമതല ഏറ്റെടുത്തു. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ബിജു ഒപ്പമുണ്ട്. കേരളത്തിലെ കുടുംബശ്രീയിൽ നിന്നും അവസരം ലഭിച്ച 9പേരിൽ ഒരാളാണ് സുബിഷ.
Leave A Comment