പ്രാദേശികം

നിയന്ത്രണം വിട്ട ബൈക്ക് കാനയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

ആമ്പല്ലൂർ: കല്ലൂർ റോഡിൽ വടക്കുമുറിയിൽ നിയന്ത്രണം വിട്ട ബൈക്ക് കാനയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. അളഗപ്പനഗർ വെണ്ടോർ സ്വദേശികളായ കൈതവളപ്പിൽ മനോജിൻ്റെ മകൻ വികാസ്, പൂക്കോടൻ ജോഷിയുടെ മകൻ രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കല്ലൂർ ഭാഗത്തുനിന്ന് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റവരെ കല്ലൂർ സൗഹൃദ യുവസംഗമം പ്രവർത്തകരുടെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Leave A Comment