പ്രാദേശികം

കൊടുങ്ങല്ലൂരിൽ സിനിമാ തിയേറ്റർ വളപ്പിൽ തീപ്പിടുത്തം

കൊടുങ്ങല്ലൂർ: സിനിമാ തിയേറ്റർ വളപ്പിൽ തീപ്പിടുത്തം. തെക്കെ നടയിലെ ശ്രീ കാളീശ്വരി തിയ്യേറ്ററിൻ്റെ വളപ്പിലാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
തിയ്യേറ്ററിൻ്റെ പിറകിൽ കൂട്ടിയിട്ടിരുന്ന പഴയ ഇരിപ്പിടങ്ങളുടെ ഫോം ഉൾപ്പടെയുള്ള മാലിന്യത്തിനാണ് തീ പിടിച്ചത്.

 കൊടുങ്ങല്ലൂർ ഫയർഫോഴ്സും, തിയ്യേറ്റർ ജീവനക്കാരും ചേർന്ന് തീയണച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത സംഭവസ്ഥലം സന്ദർശിച്ചു.

Leave A Comment