പ്രാദേശികം

നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

ചാലക്കുടി: ദേശീയപാത നാടുകുന്നില്‍ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. പെരുമ്പാവൂര്‍ പട്ടിമറ്റം സ്വദേശി ഓലിക്കല്‍ സുരേഷിന്റെ മക്കളായ സുരാജ്(31), സിജേഷ്(25)എന്നിവരാണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ 5ഓടെയായിരുന്നു സംഭവം. 

ഞായറാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്താനിരുന്ന കുടംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷും കുടുംബവും. ഇവര്‍ ശനിയാഴ്ച മുരിങ്ങൂരിലെത്തി. ഞായര്‍ പുലര്‍ച്ചെ 4ഓടെ മരിച്ച സുരാജും സിജേഷും ബൈക്കില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മൈല്‍കുറ്റി ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറില്‍ മറിയുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പേ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ ചാലക്കുടി സെന്റ്.ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍.

Leave A Comment