ആമ്പല്ലൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
ആമ്പല്ലൂർ: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. 4 പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയിലും 3 പേരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു 3 പേര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ ജംഗ്ഷനിലെ അടിപ്പാതക്കു സമീപമായിരുന്നു അപകടം. വൈറ്റിലയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസിന് പുറകിൽ കട്ടപ്പനയിൽ നിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസ് ഇടിക്കുകയായിരുന്നു. മുന്നില്‍ ഒരു കാര്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബസിലെ കമ്പികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
Leave A Comment