പ്രാദേശികം

കൊരട്ടിയിൽ വാഹനത്തിൽ കയറ്റി വന്ന വൈക്കോലിന് തീപിടിച്ചു

കൊരട്ടി: ചെറു വാളൂരിൽ വാഹനത്തിൽ കയറ്റി വന്ന  വൈക്കോലിന്  തീപിടിച്ചു .  കൊരട്ടി പുളിക്കക്കടവ് റോഡിൽ  ചെറുവാളൂർ മൃഗാശുപത്രി ജംഗ്‌ഷനിൽ ഇന്ന് രാവിലെയാണ് സംഭവം. 

ചെറുവാളൂർ പാടശേഖരത്തിൽ നിന്നും വൈക്കോലുമായി വന്ന ലോറി വൈദ്യുതി ലൈനിൽ തട്ടിയാണ് തീ പിടുത്തം ഉണ്ടായത്.  അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായമില്ല.

Leave A Comment