പ്രാദേശികം

പെട്ടി ഓട്ടോയും ഇരു ചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പുത്തൻചിറ: പെട്ടി ഓട്ടോയും ഇരു ചക്രവാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുത്തൻചിറ കിഴക്കുംമുറി മംഗലൻ പരേതനായ അന്തോണിയുടെ മകൻ അനീഷ് (35) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 9 മണിയോടെ കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിക്കു സമീപം പുത്തൻചിറ റോഡിലാണ് അപകടം. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന അനീഷിന്റെ വാഹനത്തിൽ എതിരെ വന്ന പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു.  ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് തലയടിച്ചു വീണതിനെ തുടർന്നാണ് മരണം. മൃതദേഹം മരിയ തെരേസ ആശു പതി മോർച്ചറിയിൽ. .

Leave A Comment