പ്രാദേശികം

കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: ചാപ്പാറയിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
ചാപ്പാറ നാലുമാക്കൽ സുധാകര (68) നാണ് മരിച്ചത്.
ഇന്ന് വൈകീട്ടായിരുന്നു. സംഭവം.
സുധാകരൻ്റെ മൃതദേഹം മുരിങ്ങത്തുരുത്തിൽ പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്.

സുധാകരൻ വഞ്ചിയിൽ പുഴ കടത്തിയ യാത്രക്കാർ മടങ്ങി വന്നപ്പോൾ ഇയാളെ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് 
മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സ് സംഘം മൃതദേഹം കരയിലെത്തിച്ചു.
കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment