കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരിച്ചു നൽകി യുവാവ് മാതൃകയായി
അന്നമനട: കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരിച്ചു നൽകി യുവാവ് മാതൃകയായി. അന്നമനട വാഴേലിപറമ്പിൽ വേലായുധൻ മകൻ രാജേഷിനാണ് റോഡിൽ നിന്നും രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്. തുടർന്ന് രാജേഷ് ഇത് വാർഡ് മെമ്പർ രവി നമ്പൂതിരിയെ ഏൽപ്പിക്കുകയായിരുന്നു. രവി നമ്പൂതിരി വാർഡ് വാട്ട്സ് ആപ് ഗ്രൂപ്പിൽ അറിയിപ്പ് നൽകി ഉടമസ്ഥനെ കണ്ടെത്തി മാല കൈമാറി. എലവുത്തിങ്കൽ അന്തോണിയുടെ ഭാര്യ സിസിലിയുടെ മാലയാണ് നഷ്ടപ്പെട്ടത്.
മാല തിരിച്ചു നൽകി സത്യസന്ധതയുടെ മാതൃകയായ രാജേഷിനെ അന്നമനട ഗ്രാമ പഞ്ചായത്ത് അഭിനന്ദിച്ചു. പഞ്ചായത്ത് ആ രോഗ്യവിദ്യാഭ്യാസസ്ഥിരം സമിതി ചെയർമാൻ കെ. എ. ഇക്ബാൽ രാജേഷിന് മൊമന്റേ നൽകി ആദരിച്ചു.കെ.കെ രവിനമ്പൂതിരി, കെ. എ. ബൈജു, മജ്ജു സതീശൻ, ഷീജ നസീർ, ജോബി ശിവൻ, മോളി വർഗ്ഗീസ്, സെക്രട്ടറി ഉഷ എന്നിവരും പങ്കെടുത്തു.
Leave A Comment