കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നൽകി അന്നമനട സ്വദേശി മാതൃകയായി
അന്നമനട: വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നൽകി അന്നമനട സ്വദേശി മാതൃകയായി. കഴിഞ്ഞ ദിവസം അന്നമനട തൈക്കൂട്ടം ഭാഗത്ത് നിന്ന് തൈക്കൂട്ടം സ്വദേശി കവലക്കാട് ജോസിനാണ് 60,000 രൂപ കളഞ്ഞു കിട്ടിയത്. തുടർന്ന് തുക മാള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. താഴെക്കാട് സ്വദേശിയായ നിബിൻ ചന്ദ്രയുടെ പണമാണ് നഷ്ടപ്പെട്ടത്. മാള പോലീസ് സ്റ്റേഷനിൽ സബ്ഇൻസ്പെക്ടർ ബെന്നി, പി. ആർ ഓ രാജീവ് നമ്പീശൻ എന്നിവരുടെ സാന്നിധ്യത്തിൽ നിബിന് തുക കൈമാറി.
Leave A Comment