പ്രാദേശികം

കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: ചാപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലത്തുപടി 65 വയസുള്ള ഹമീദ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

Leave A Comment