പ്രാദേശികം

അഴീക്കോട് കടലിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

കൊടുങ്ങല്ലൂർ: അഴീക്കോട് കടലിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.
പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി കിഴക്കേടത്ത് കളപ്പുരക്കൽ 57 വയസുള്ള അജയനാണ് മരിച്ചത്.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വള്ളത്തിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.   
വരാഹം എന്ന ഇൻബോർഡ് എഞ്ചിൻ വള്ളത്തിൽ മത്സ്യ ബന്ധനത്തിനായി വലയിറക്കുന്നതിനിടയിലായിരുന്നു സംഭവം.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അജയനെ മറ്റു തൊഴിലാളികൾ ചേർന്ന് അഴീക്കോടുള്ള ക്ലിനിക്കിലും തുടർന്ന് കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Leave A Comment