ചെസ് ഒളിമ്പ്യാഡ് ദീപശിഖയ്ക്ക് ചെസ് ഗ്രാമത്തിൽ ഉജ്ജ്വല സ്വീകരണം
ചെസ് ഒളിമ്പ്യാഡ് ദീപശിഖയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി മരോട്ടിച്ചാൽ ചെസ് ഗ്രാമം. ജൂലായ് 28 മുതല്‍ ചെന്നൈയില്‍ നടക്കുന്ന നാല്‍പ്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ മരോട്ടിച്ചാൽ സെൻ്ററിൽ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. മരോട്ടിച്ചാൽ സെൻ്ററിൽ നിന്ന് ദീപശിഖ മാര്‍ മത്തായി സ്‌ളീഹ ചര്‍ച്ച് ഡയമണ്ട് ജൂബിലി പാരിഷ് ഹാളിലേക്ക് ആനയിച്ചു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയിൽ നിന്ന് ദീപശിഖ ജില്ലാ കലക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങി.
ചെസ്സ് ഗ്രാമമായ മരോട്ടിച്ചാലിലെ യുവ തലമുറയുടെ ക്രിയേറ്റീവ് എനർജിയെ വഴി തെറ്റാതെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയണമെന്ന് ചെസ് ഒളിമ്പ്യാഡ് ദീപശിഖ സ്വീകരണം ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.
Leave A Comment