വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
തൃശൂര്‍: വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. പത്താംകലില്‍ ഈഴവപടി സുഹാസ് മകന്‍ ശ്രീറാമിനെയാണ് കടലില്‍ കുളിക്കുമ്പോള്‍ കാണാതായത്. ശ്രീറാമിന് 15 വയസാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.മുനയ്ക്കകടവ് പൊലീസ് ബോട്ടുമായി പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്. ഇന്ന് വൈകീട്ടോടെയാണ് ശ്രീറാം ബീച്ചില്‍ കുളിക്കാനിറങ്ങിയത്. പൊലീസിനൊപ്പം ഫയര്‍ ഫോഴ്‌സും നാട്ടുകാരും കുട്ടിയെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരികയാണ്. തൃശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് മഴയുണ്ടായിരുന്നു.
Leave A Comment