പ്രാദേശികം

പാഴൂർ സരോജിനിയമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു

അന്നമനട: കീഴഡൂർ  പാഴൂർ വീട്ടിൽ അഡ്വ.മുകുന്ദന്റെ ഓർമ്മക്കായി പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി, പാഴൂർ സരോജിനി അമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ പ്രവർത്തനം ആരംഭിച്ചു.

 മേലഡൂർ ഗവ. സമിതി ഹൈസ്കൂൾ പ്രധാന അധ്യാപിക  ജാസ്മി ഉദ്ഘാടനം നിർവ്വഹിച്ചു. അന്നമനട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സി കെ ഷിജു, വെണ്ണൂർ സഹ. ബാങ്ക് വൈസ് പ്രസിഡന്റ്‌  പ്രസാദ് എം ബി, ജെ സി ഐ  ട്രെയിനർ ഡോ. സിജു തൊട്ടാപ്പിള്ളി, കെ എം സി. പ്രസിഡന്റ്‌ അനിൽ കെ എസ്, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മേലഡൂർ സ്കൂളിൽ പഠനത്തിൽ മിടുക്കികളായ, ട്രസ്റ്റ്‌ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരായ മൂന്ന് വിദ്യാർഥിനികൾക്ക്  എന്റോവ്മെന്റ്  നൽകി.

Leave A Comment