കൃഷിക്ക് ഒപ്പം കളമശേരി : പാറക്കടവിൽ ഏകദിന ശിൽപ്പശാല
കുന്നുകര : കൃഷിക്ക് ഒപ്പം കളമശ്ശേരി സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.അയിരൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച എസ്. എച്ച്.ജി അംഗങ്ങൾക്കായി സംഘടിപ്പിച്ച ശിൽപ്പശാല പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു .
കളമശ്ശേരി നിയോജക മണ്ഡലം എം.എൽ .എയും കയർ നിയമ വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി .
അയിരൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റ് വി. ഒ ജോണി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സി.എം.വർഗ്ഗീസ് ഗ്രാമപഞ്ചായത്തംഗം മിനി പോളി ,കുന്നുകര കൃഷിഓഫീസർ പി.കെ.സാബിറ ,വിനോദ്,കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോർഡിനേറ്റർ വിജയൻ പള്ളിയാക്കൽ ,കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ സാങ്കേതിക സമിതി അംഗങ്ങളായ എം.എസ്.നാസർ ,പി.എൻ.വിജയൻ , എ.പി.മുരളീധരൻ , കെ.പി ജോർജ് , എസ്.കെ ഷിനു ,ബാങ്ക് സെക്രട്ടറി പി.യൂജിൻ ,ബാങ്ക് ഭരണസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുന്നുകര ഗ്രാമപഞ്ചായത്തിലെ പഴം പച്ചക്കറി മേഖലയിൽ ഇടപെട്ട് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും. തരിശു സ്ഥലങ്ങളിൽ കൃഷി വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള രൂപരേഖയും തയാറാക്കി.
Leave A Comment