പ്രാദേശികം

ഒപ്പമുണ്ട് എം.പി എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ചാലക്കുടിപാർലമെന്റ് നിയോജക മണ്ഡലത്തില്‍  നടപ്പിലാക്കി വരുന്ന  ഒപ്പമുണ്ട് എം.പി  എന്ന പദ്ധതിയുടെ ഭാഗമായി  ബെന്നി ബെഹ്നാൻ എംപിയുടെ നേതൃത്വത്തിൽ  മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ  കെയർ& ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ ടുകെ ടുവണ്‍ പദ്ധതിയും സംയുക്തമായി  സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.

 മാള കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ്  ഇരിഞ്ഞാലക്കുട ബിഷപ്പ്മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. ബെന്നി ബെഹ്നാൻ എം.പി. അദ്ധ്യക്ഷത വഹിച്ചു.  ലിറ്റിൽ ഫ്ലവർ ആശുപത്രി അസി.ഡയറക്ടർ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഇമാം സുബൈർ മന്നാനി, എസ് എൻ ഡി പി മാള യുണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജൻ കൊടിയൻ, ഡെയ്സി തോമസ്, എന്നിവര്‍ സംസാരിച്ചു.

Leave A Comment