മോഹൻ ഭാഗവതിന്റെ ക്ഷേത്ര സന്ദർശനം : ഗുരുവായൂരിൽ നാളെ ദർശനക്രമീകരണം
ഗുരുവായൂർ : ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നാലുമുതൽ ആറുവരെ ദർശനക്രമീകരണം ഏർപ്പെടുത്തി. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് തൊഴാനെത്തുന്നതിന്റെ ഭാഗമായാണിത്. പ്രാദേശികം, സീനിയർ സിറ്റിസൺ വരികൾ ക്ഷേത്രത്തിന് പുറത്ത് ക്യൂ കോംപ്ലക്സിൽനിന്നു മാത്രമേ ആരംഭിക്കൂ.
മാത്രമല്ല, രാവിലെ ആറുവരെ പടിഞ്ഞാറേ ഗോപുരം, ഭഗവതീക്ഷേത്രവാതിൽ എന്നീ വഴികളിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. കുട്ടികളുടെ ചോറൂണ് വഴിപാട് രാവിലെ അഞ്ചരയ്ക്കുശേഷം ആരംഭിക്കും. രാവിലെ നാലുമുതൽ ആറുവരെ ശയനപ്രദക്ഷിണം ഉണ്ടാകില്ല.
Leave A Comment