പ്രാദേശികം

മധുവിന്‍റെ കൊലപാതകം: കോടതിയിൽ മൊഴി മാറ്റി പറയുന്നത് നീതി നിഷേധം, കെ പി എം എസ്

അട്ടപ്പാടി: സമൂഹമന:സാക്ഷിയെ ഞെട്ടിച്ച മധുവിൻ്റെ കൊലപാതകം നേരിൽ കണ്ട സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി പറയുന്നത് പട്ടിക വിഭാഗങ്ങളോടുള്ള നീതി നിഷേധമാണെന്നും ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ കേരളത്തിൻ്റെ സമൂഹ മന:സാക്ഷി ഒന്നിക്കണമെന്നും കെ പി എം എസ് സംസ്ഥാന ട്രഷറർ സി.എ.ശിവൻ. മധുവിനെ കൊല ചെയ്ത അട്ടപ്പാടി  മുക്കാലിയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിലും ആത്മശാന്തി പൂജയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരികകേരളത്തിൽ നടമാടുന്ന എല്ലാ വിധത്തിലുമുള്ള വംശീയഹത്യകൾക്കുമെതിരെ കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ ശക്തമായ ചെറുത്ത് നിൽപ് സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമരസമിതി  കൺവീനർ വി.എം.മാർസൻ അദ്ധ്യക്ഷത വഹിച്ചു. 

കെ പി എം എസ് സംസ്ഥാന നേതാക്കളായ പി.കെ.രാധാകൃഷ്ണൻ ,കെ എ .തങ്കപ്പൻ, ലോചനൻ അമ്പാട്ട്, പി.കെ.ശിവൻ, വത്സല നന്ദനൻ, എം.കൃഷ്ണൻകുട്ടി ,എൽ ജെ ഡി നേതാവ് സലിം മടവൂർ ,ആദിവാസി ഗോത്രമഹാസഭ നേതാവ് തങ്കച്ചൻ, വിവിധ ഊരുകളിലെ മൂപ്പൻമാർ, മധുവിൻ്റെ അമ്മ മല്ലിയമ്മ, വാളയാർ പെൺകുട്ടികളുടെ അമ്മ എന്നിവർ സംസാരിച്ചു. 

Leave A Comment