പ്രാദേശികം

കാരയ്ക്കാട്ടുചിറ നവീകരിക്കാൻ ഒപ്പുശേഖരണം

മേക്കാട് : നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കാരയ്ക്കാട്ടുചിറ വർഷങ്ങൾ പിന്നിട്ടതോടെ ഒഴുകിവരുന്ന മഴവെള്ളവും പായലും ചെളിയും അടിഞ്ഞുകൂടി മലിനമാകുന്നതായി പരാതി.

പത്തേക്കറോളം വിസ്തൃതിയുള്ള ചിറയിലെ മലിനജലം ഉറവയായി സമീപപ്രദേശങ്ങളിലെ കിണറുകളിലെത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.എത്രയുംവേഗം ചിറ നവീകരിക്കണമെന്നാണ് ആവശ്യം. ഇതിനായി ചിറയുടെ വികസനം പ്രാദേശിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം. ത്രിതല പഞ്ചായത്ത് അധികാരികൾ ഡി.ടി.പി.സി., ജി.സി.ഡി.എ. തുടങ്ങിയ ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെടണം. ചിറയ്ക്കു ചുറ്റുമുള്ള നടപ്പാത ടൈൽവിരിച്ചും ചുറ്റും സ്റ്റീൽ കൈവരികൾ, വിളക്കുകാലുകൾ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിച്ച് ചിറ സൗന്ദര്യവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകത്തൊഴിലാളി യൂണിയൻ ഒപ്പുശേഖരണം നടത്തി.

ജില്ലാ കമ്മിറ്റി അംഗം എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.കെ. അജി, വി.കെ. രാജീവ്, കെ.എസ്. രാജീവ്, സി.പി. ഷാജി, ടി.എസ്. പ്രമോദ് എന്നിവർ പങ്കെടുത്തു.

Leave A Comment