കനത്ത മഴ : എറിയാടും എടവിലങ്ങിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കൊടുങ്ങല്ലൂർ.കനത്ത മഴ വീടുകളിൽ വെള്ളം കയറി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. അഴീക്കോട് ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രത്തിൽ നാല് കുടുംബങ്ങളും കാര ഫിഷറീസ് സ്കൂളിൽ മൂന്ന് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. എറിയാട് കെവി എച്ച് എസിന് സമീപമുള്ള കുന്നത്ത് മണിയൻ, അരിക്കര കുട്ടൻ, മുതിരപറമ്പിൽ മനോജ്, കൊല്ലംപറമ്പിൽ മോനിഷ എന്നിവരുടെ കുടുംബാംഗങ്ങളാണ് അഴീക്കോട് ചുഴലിക്കാറ്റ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ച് കയറി. എറിയാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരാണ് നാല് കുടുബവും ഏഴാം വാർഡ് മെമ്പർ കുഞ്ഞമീന ദുരിതാശ്വാസ കാമ്പിൽ ഇവർക്ക് സഹായിയായി കൂടെയുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. എറിയാട് യുബസാർ പരിസരത്തുള്ള കിടക്ക നിർമ്മാണ യൂണിറ്റിൽ വെള്ളം കയറിയത് വലിയ നഷ്ടത്തിന് ഇടവരുത്തി'ശ്രീനാരായണപുരം മതിലകം പെരിഞ്ഞനം കയ്പമംഗലം എടത്തിരുത്തി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
നൂറോളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.ചെന്ത്രാപ്പിന്നിയിൽ കാഞ്ഞാണി സ്വദേശിയായ മുതിരപറമ്പിൽ സുനിൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ തnയുടെ ഭാഗത്ത് നിന്ന് മണ്ണ് ഒലിച്ച് പോവുകയും മുറ്റത്ത് വിരിച്ചിരുന്ന ടൈലുകൾ ഇളകി പോവുകയും ചെയ്തു. തൊട്ടടുത്ത കാനകര കവിഞ്ഞതോടെയാണ് വെള്ളം കയറിയത്.ചെന്ത്രാപ്പിന്നിപ്രദേശത്തെ പല വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.
Leave A Comment