കൃഷിക്ക് ഒപ്പം കളമശ്ശേരി: മാഞ്ഞാലിയിൽ ഏകദിന കാർഷിക ശില്പശാല
മാഞ്ഞാലി : കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന കാർഷിക ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മാഞ്ഞാലി എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്തു.മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക് കൂവ കൃഷിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കാർഷിക വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അഭിനന്ദനാർഹമാണെന്നും മാഞ്ഞാലി കൂവ എന്ന പേരിൽ കൂവപ്പൊടി വിപണിയിലിറക്കുവാൻ കഴിഞ്ഞത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച കൃഷി ഗ്രൂപ്പ് അംഗങ്ങൾക്കായാണ് ഏകദിന കാർഷിക ശിൽപ്പശാല സംഘടിപ്പിച്ചത്.
കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ബീന ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്. അനിൽകുമാർ, ടി.എ. മുജീബ്, സബിത നാസർ, ബാങ്ക് പ്രസിഡൻ്റ് എ.എം. അലി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, മാഞ്ഞാലി ക്ഷീര സംഘം പ്രസിഡൻ്റ് എ.എ. നസീർ, അംഗങ്ങളായ എ.എം. അബുബക്കർ, എ.എ. മൊയ്തീൻ നൈന, എ.എം. അബ്ദുൾ സലാം, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോ-ഓർഡിനേറ്റർ എം.പി. വിജയൻ പള്ളിയാക്കൽ, നിർവാഹക സമിതി അംഗങ്ങളായ എ.എൻ. വിജയൻ, എസ്.കെ. ഷിനു, ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment