ആലുവ എം.എൽ.എ.യുടെ പുരസ്‌കാരം വിതരണം ചെയ്തു
ആലുവ : ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കു വേണ്ടി അൻവർ സാദത്ത് എം.എൽ.എ. ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പുതിയ വിദ്യാഭ്യാസ പദ്ധതിയായ അലൈവിന്റെ ലോഗോ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. ജെബി മേത്തർ എം.പി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആലുവ നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, ഗ്രേസി ദയാനന്ദൻ, രാജി സന്തോഷ്, സെബാ മുഹമ്മദാലി, സതി ലാലു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹൻ, സനിത റഹീം തുടങ്ങിയവർ സംസാരിച്ചു.
Leave A Comment