പ്രാദേശികം

എളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം അടുത്തയാഴ്ച്ച തുടങ്ങും

പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ എളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം അടുത്ത ആഴ്ച തുടങ്ങും. ബണ്ട് നിർമാണത്തിനുള്ള ഡ്രഡ്ജർ കണക്കൻകടവിൽ എത്തിച്ചു. ആലപ്പുഴയിൽനിന്നാണ് മേജർ ഇറിഗേഷൻ വകുപ്പിന്റെ ഡ്രഡ്ജർ കൊണ്ടുവന്നത്.

 ഒരുമാസത്തിനുള്ളിൽ ബണ്ട് പൂർത്തീകരിച്ചുനൽകാമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പഞ്ചായത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാനാണ് മണൽബണ്ട് നിർമിക്കുന്നത്. കഴിഞ്ഞവർഷം ബണ്ട് നിർമാണത്തിന് കൂടുതൽ സമയമെടുത്തിരുന്നു. ഇത്തവണ വലിയ ഡ്രഡ്ജറാണ് കൊണ്ടുവന്നിരിക്കുന്നത്.

Leave A Comment