മുസിരിസ് ജലോത്സവം: താണിയനും ഗോതുരുത്തും ജേതാക്കൾ
പറവൂർ: മുസിരിസ് ജലോത്സവത്തിൽ ഏ വിഭാഗത്തിൽ മടപ്ലാ തുരുത്ത് ടി.ബി.സി. കൊച്ചിൻ ടൗൺ ബോട്ടുക്ലബ്ബിന്റെ താണിയൻ ഒന്നാം സ്ഥാനവും, താന്തോന്നി തുരുത്ത് മലർവാടി ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് പുത്രൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബി. വിഭാഗത്തിൽ ഗോതുരുത്ത് ജി.ബി.സി. ബോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് ഓടി ഒന്നാം സ്ഥാനവും, സത്താർ ഐലന്റ് ഗരുഡ ബോട്ടുക്ലബ്ബിന്റെ മയിൽപ്പീലി രണ്ടാം സ്ഥാനവും നേടി.
ഏ വിഭാഗത്തിൽ മികച്ച അണിയക്കാരനായി താണിയനിലെ സുബ്രമണ്യനേയും മികച്ച അമരക്കാരനായി ഗോതുരുത്തുപുത്രനിലെ രാജീവിനേയും തെരഞ്ഞെടുത്തു.
ബി. വിഭാഗത്തിലെ മികച്ച അണിയമായി ഗോതുരുത്ത് ഓടിയിലെ ജെയ്സനേയും, മികച്ച അമരക്കാരനായി ഗോതുരുത്തു ഓടിയി സിജുവിനേയും തെരഞ്ഞെടുത്തു.
ജലോത്സവം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ.രാജു അധ്യക്ഷനായി. മുൻ മന്ത്രി എസ്. ശർമ തുഴ കൈമാറ്റം ചെയ്തു. സാംസ്കാരിക രംഗത്തെ പ്രമുഖരെ നഗരസഭ ചെയർ പേഴ്സൻ വി.എ.പ്രഭാവതി നിർവ്വഹിച്ചു. പറവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഷോജോ വർഗീസ് വിജയി കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
Leave A Comment