ശുചിമുറിയിൽ യുവാവ് മരിച്ച സംഭവം: രണ്ടു ജീവനക്കാരെ സ്ഥലം മാറ്റി
അരിപ്പാലം : പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശുചിമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സ്ഥലംമാറ്റം.
കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്‌സിങ് ഓഫീസർ ഗ്രേഡ് ഒന്ന്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് രണ്ട് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഡി.എം.ഒ. സ്ഥലംമാറ്റിയത്.
നഴ്‌സിങ് ഓഫീസർക്ക് കൊടുങ്ങല്ലൂരിലേക്കും ആശുപത്രി അറ്റൻഡർക്ക് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കുമാണ് മാറ്റം. കൽപ്പറമ്പ് സ്വദേശി പുതിയേടത്ത് ഉണ്ണിച്ചെക്കന്റെ മകൻ ഷിജുവിന്റെ മൃതദേഹമാണ് ആശുപത്രിയിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
Leave A Comment