പ്രാദേശികം

കരൂപ്പടന്നയിലെ അബ്ദുൾകലാം റോഡ്‌ തകർന്നു

കരൂപ്പടന്ന : മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിലുള്ള വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന പള്ളിനട - അന്നിക്കര റോഡ്‌ തകർന്നു. കടലായി, പാലപ്രക്കുന്ന് എന്നിവിടങ്ങളിലേക്ക് പോകാവുന്ന റോഡിൽ പള്ളിനട സെന്ററിന് ചേർന്നുള്ള ഭാഗത്താണ് കുഴികൾ ഉണ്ടായിട്ടുള്ളത്.

കൂടാതെ റോഡിന്റെ വശങ്ങൾ കാടുകയറിയതുമൂലം വഴിയാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 2014-ൽ ഹാർബർ എൻജിനീയറിങ് വകുപ്പിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണിത റോഡ്‌ തകർന്ന സ്ഥിതിയിലായിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.

മാസങ്ങൾക്കുമുമ്പ് റോഡിന്റെ കുറേ ഭാഗം ടാറിട്ടിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗംകൂടെ ടാറിട്ട്‌ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും അയൂബ് കരൂപ്പടന്ന പറഞ്ഞു.

Leave A Comment