പ്രാദേശികം

ഷോളയാർ പവ്വർ ഹൗസിലേക്ക് ആന ഇറങ്ങി; ഇരുമ്പിൻ്റെ സുരക്ഷാഗ്രില്ലുകൾ പൂർണ്ണമായി തകർത്തു

ചാലക്കുടി :ഷോളയാർ പവ്വർ ഹൗസിലേക്ക് ആന ഇറങ്ങിയത് 
ജീവനക്കാരെ അൽപ്പനേരം പരിഭ്രാന്തിയിലാക്കി.ഇന്ന്‍  രാവിലെ ഒമ്പതോടെയാണ് ഒറ്റയാൻ എത്തിയത്. ജീവനക്കാർ ആനയെ  ഓടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും, ആന മുന്നോട്ടടുത്തത് കാരണം ജീവനക്കാർ ഭയന്ന് ചിതറിയോടി.

ഒടുവില്‍ പവ്വർ ഹൗസിനോട് ചേർന്ന വഴിയിലൂടെ ആന കടന്നു പോകുകയായിരുന്നു. വന്യമൃഗങ്ങൾ പവർ ഹൗസിൻ്റെ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പിൻ്റെ ഗ്രില്ലുകൾ പൂർണ്ണമായി തകർത്താണ് ആന കാട്ടിലേക്ക് കടന്നത്.

Leave A Comment