മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം
പുത്തന്‍വേലിക്കര: പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരന്‍ മരം വീണ് മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. കൈതാരത്തുനിന്നും പുത്തന്‍വേലിക്കരയിലേക്ക് പോകുമ്പോഴായിരുന്നു മരം വാഹനത്തിന് മുകളിലേക്ക് കടപുഴകി വീണത്.കൈരളി- ശ്രീ തിയേറ്ററുകള്‍ക്ക് സമീപമായിരുന്നു അപകടം. റോഡിന് സമീപം നിന്ന വാകമരമാണ് കടപുഴകി വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടായപ്പോള്‍ കുട്ടിയോടൊപ്പമുണ്ടായിരുന്ന മുത്തച്ഛന്‍ പ്രദീപിനും മുത്തശ്ശി രേഖയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave A Comment