അഷ്ടമിച്ചിറയിൽ വയോധികനെ ആക്രമിച്ച സംഭവം ; ഒരാൾ പിടിയിൽ
മാള : അഷ്ടമിച്ചിറയിൽ വയോധികനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. പേരാമംഗലം പാടുകാട് സ്വദേശി രാജൻ (68) എന്നയാളെയാണ് മാള പോലീസ് അറെസ്റ്റ് ചെയ്തത്. ഇയാൾ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാവിലെയാണ് മാള കോട്ടുപ്പാടം സ്വദേശിയായ ഇളം കുറ്റിയിൽ വേലായുധനെ തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഷ്ടമിച്ചിച്ചിറയിൽ കാണപ്പെട്ടത്. രാവിലെ 8 മണിയോടെ അഷ്ടമിച്ചിറയിലെ യൂണിയൻ പ്രവർത്തകരാണ് പരിക്ക് പറ്റി രക്തം കട്ട പിടിച്ചു അബോധവസ്ഥയിൽ കിടക്കുന്ന വേലായുധനെ കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിനും സാരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ മാള പോലീസിന്റെ സഹായത്തോടെ ചാലക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാള പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയായ രാജനിലേക്ക് എത്തിയത്.
പരിക്കേറ്റ വേലായുധൻ ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സയിൽ ആണ്.
Leave A Comment