മോഹൻ രാഘവൻ അവാർഡ് നൈറ്റ്: മയക്കുമരുന്നിനെതിരെ സമൂഹ ചിത്രരചന
അന്നമനട: മയക്കുമരുന്നിനെതിരെ ഓർമ്മച്ചായം എന്ന ശീർഷകത്തിൽ സമൂഹ തെരുവ് ചിത്രരചനയോടെ മോഹൻ രാഘവൻ പുരസ്കാര ചടങ്ങുകൾക്ക് തുടക്കമായി. ചിത്രകാരൻ മുഹമ്മദാലി ആദത്തിൻ്റെ സ്മരണക്കായി അന്നമനട പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അസ്ന ഷെറിൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി. സുരേഷ് മുട്ടത്തി, വിത്സൻ പള്ളത്ത്, ഹാഷിം സാബു, പ്രകാശ് ബാബു, കെ.ജി. ബൈജു എന്നിവർ സംസാരിച്ചു.
23 ന് വൈകീട്ട് 5 മണിക്ക് അന്നമനട വി.എം.ഹാളിലാണ് പുരസ്കാര സമർപ്പണം. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കുരുതി സിനിമയുടെ സംവിധായകൻ മനു വാര്യർക്ക് പുരസ്കാരം നൽകും.
Leave A Comment