അണ്ണല്ലൂർ സ്ഫടികംചിറ നവീകരണത്തിനൊരുങ്ങുന്നു
മാള: അണ്ണല്ലൂർ സ്ഫടികം ചിറ നവീകരണ ഉദ്‌ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് സിന്ധു അശോക് മുഖ്യാതിഥി ആയിരുന്നു.
സ്ഫടികം ചിറ, ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും മാള ബ്ളോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ.സി.രവി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് മാഞ്ഞൂരാൻ, ബ്ലോക്ക് മെമ്പർമാരായ രേഖ ഷാന്റി , ജുമൈല സഗീർ, മാള പഞ്ചായത്ത് അംഗങ്ങളായ പ്രീജ സലിം, ജോഷി കാഞ്ഞൂത്തറ ലോക്കൽ സെക്രട്ടറി അരുൺ പോൾ എന്നിവർ സംസാരിച്ചു.
Leave A Comment