എച്ച്.ഡി.എഫ്.സി.ബാങ്ക് പുത്തൻചിറ ബ്രാഞ്ചിൽ സ്ത്രീ ജീവനക്കാരെ സഹപ്രവര്‍ത്തകന്‍ അപമാനിച്ചതായി പരാതി

എച്ച്.ഡി.എഫ്.സി.ബാങ്ക് പുത്തൻചിറ ബ്രാഞ്ചിൽ സ്ത്രീ ജീവനക്കാരെ കസ്റ്റമേഴ്സിൻ്റ മുൻപിൽ വെച്ച് അപമാനിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതി. മൈനോരിറ്റി യൂണിയനിലെ ജീവനക്കാരനെതിരെ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപം. ജീവനക്കാരനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് എച്ച്.ഡി.എഫ്.സി.ബാങ്ക് എംപ്ലോയിസ് യൂണിയൻ്റ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ശൃംഗപുരം ശാഖക്ക് മനസിൽ ധർണ്ണ നടത്തി. എ.കെ.ബി.ഇ.എഫ്, അസി.സെക്രട്ടറി ആർ.ടി യാദവ് ധർണ്ണ ഉദ്ഘാടനം ചെയ്തു.വിവിധ ബാങ്കുകളിലെ എ.ഐ.ബി.ഇ.എ അംഗങ്ങൾ ധർണ്ണയിൽ പങ്കെടുത്തു. ടൗൺ കമ്മിറ്റി ചെയർമാൻ ബിജോയ് അധ്യക്ഷനായിരുന്നു.

Leave A Comment