പ്രാദേശികം

മാളയിലെ രണ്ട് പി ഡബ്ലിയു ഡി റോഡുകൾ കൂടി നവീകരിക്കുന്നു ; വി ആർ സുനിൽകുമാർ എം എൽ എ

മാള: മാളയിലെ രണ്ടു പൊതുമരാമത്ത് വകുപ്പ് റോഡുകൾ പുനരുദ്ധാരണം നടത്തുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എൽ എ വി ആർ സുനിൽകുമാർ അറിയിച്ചു.

മാള - ചാലക്കുടി റോഡ് ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്താൻ രണ്ട് കോടിയും പാളയംപറമ്പ് - ഗുരുതിപ്പാല റോഡ് പുനരുധാരണത്തിന് ഒരു കോടി രൂപയുമാണ് സർക്കാരിൽനിന്ന് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

നേരത്തേ മാള പുത്തൻചിറ റോഡ് നവീകരണത്തിന് 300 ലക്ഷം രൂപയുടെ ഭരണാനുമതിയിൽ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.

Leave A Comment