മികച്ച അധ്യാപകർക്കുള്ള എം. വി ഡാനിയൽ മാസ്റ്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകർക്കുള്ള എം. വി ഡാനിയൽ മാസ്റ്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .4പേരാണ് അവാര്‍ഡിന് അര്‍ഹരായവര്‍ . ചാലക്കുടിയില്‍ നിന്നും സാജു ജോര്‍ജ്ജ്, ഇരിങ്ങാലക്കുട നിക്‌സൺ പോൾ, മാളയില്‍ പി.എസ്.സൂരജ്, കൊടുങ്ങല്ലൂര്‍ ജോജി ജോസഫ് എന്നിവരാണ് ഈ അധ്യയന വർഷത്തിലെ അവാർഡ് ജേതാക്കളെന്ന് എം വി ഡാനിയൽ മാസ്റ്റർ അവാർഡ് നിർണ്ണയ കമ്മിറ്റി ചെയർമാൻ
എം. ആർ ആംസൺ കൺവീനർ പ്രവീൺ എം കുമാർ എന്നിവർ അറിയിച്ചു . അവാർഡ് നിർണ്ണയ കമ്മിറ്റി യോഗത്തിൽ സി നിധിൻ ടോണി , എം. ജെ ഷാജി , ബി ബിജൂ , പി .യു രാഹുൽ , സി .ജെ ദാമു ,വിൽസൺ മാമ്പിള്ളി , ഇ .എ മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു
Leave A Comment