അനിൽ മാന്തുരുത്തി മെമ്മോറിയൽ ഫുട്ബോൾ കപ്പ് ബെസ്റ്റ് അലൂമിനീയത്തിന്
വെള്ളാങ്ങല്ലൂർ : അനിൽ മാന്തുരുത്തി മെമ്മോറിയൽ വിന്നേഴ്സ് ക്യാഷ് പ്രൈസിനു വേണ്ടിയുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ ബെസ്റ്റ് അലൂമിനിയം എഫ് സി ജേതാക്കൾ. ബ്രദേർസ് ഒല്ലൂരിനെ പരാജയപ്പെടുത്തിയാണ് ബെസ്റ്റ് അലുമിനിയം എഫ് സി ജേതാക്കളായത്.
ആൽമരം സൗഹൃദ കൂട്ടായ്മയായിരുന്നു മത്സരത്തിന്റെ സംഘാടകർ. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും അശോകൻ തെക്കൂട്ട്, കൊളക്കാട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. പ്രേംജി കൊളക്കാട്ടിൽ, കെ പി ജോസ്, സുന്ദരൻ തെക്കൂട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Leave A Comment