പ്രാദേശികം

പറവൂർ നഗരസഭാ വികസന സെമിനാർ, 8.78 കോടി രൂപയുടെ വികസന പദ്ധതി

പറവൂർ : നഗരസഭയുടെ 2022-23 വർഷത്തെ വികസന സെമിനാറിൽ 8.78 കോടി രൂപയുടെ വികസന പദ്ധതികൾ അവതരിപ്പിച്ചു. സർക്കാർ വിഹിതങ്ങളിലെ മാറ്റങ്ങൾകൂടി പരിഗണിച്ച് ഇവ കൗൺസിൽ തീരുമാനത്തോടെ ഡി.പി.സി. മുമ്പാകെ സമർപ്പിക്കും. സെമിനാർ, ചെയർപേഴ്‌സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു.

സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ബീന ശശിധരൻ, ഡി. രാജ്കുമാർ, എസ്. രാജൻ, ജി. ഗിരീഷ്, നഗരസഭാ സെക്രട്ടറി ഡോ. ടി.എൻ. സിനി, സി.ഡി.എസ്. പ്രസിഡന്റ് പുഷ്പലത എന്നിവർ സംസാരിച്ചു.

Leave A Comment