മഴയും കാറ്റും ശക്തം: ചേർപ്പിൽ വീടിന്റെ മേൽക്കൂര പറന്നു പോയി
തൃശൂർ :സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. ചേർപ്പിൽ ശക്തമായ കാറ്റിൽ വീടുകൾക്ക് നാശനഷ്ടം. കല്ലൂക്കാരൻ ജെയിംസിന്റെ വീടിന്റെ വീടിന്റെ ഇരുമ്പ് മേൽക്കൂര പറന്നു പോയി. ഇത് മറ്റൊരു വീടിന് മുകളിലേക്കാണ് പതിച്ചത്.
വയനാട് പുൽപ്പള്ളിയിൽ മരം കടപുഴകി വീണ് പൊലീസ് കോട്ടേഴ്സ് ഭാഗികമായി തകർന്നു. സമീപത്തെ സ്റ്റേഷൻ മതിലും തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയ ശേഷമാണ് മരം മുറിച്ചു മാറ്റിയത്.
Leave A Comment