കൊടുങ്ങലൂർ താലൂക്ക് ആശുപത്രി കെട്ടിടം തുറന്ന് കൊടുക്കണം ; ഹൈക്കോടതിയിൽ ഹർജി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ 12 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ അഞ്ച് നില കെട്ടിടം പൂർണ്ണമായും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തത്തിനെതിരെ ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി. കൊടുങ്ങല്ലൂർ സ്വദേശി ബിജു ഇറ്റിത്തറയാണ് അഡ്വ.ഷാനവാസ് കാട്ടകത്ത് മുഖേനെ ഹർജി നൽകിയത്.
നിർമ്മാണം പൂർത്തിയാക്കി കെട്ടിടം കൈമാറി ഒന്നര വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലെ 47 മുറികളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അത്യാഹിതവിഭാഗം ഉൾപ്പെടെ രണ്ട് വിഭാഗങ്ങൾ മാത്രമാണ് പുതിയ ബ്ലോക്കിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. 2019 ലെ കണക്ക് പ്രകാരം പ്രതിമാസം 37000 രോഗികളാണ് ചികിത്സ തേടി താലൂക്ക് ആശുപത്രിയാൽ എത്തുന്നത്. കിടത്തി ചികിത്സ നൽകുന്ന രോഗികൾ വാർഡുകളിൽ തിങ്ങി നിറഞ്ഞ് കിടന്ന് ദുരിതം അനുഭവിക്കുമ്പോഴാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ അമ്പതോളം മുറികൾ ആർക്കും പ്രവേശനം നൽകാതെ അടച്ച് പൂട്ടിയിട്ടിരിക്കുന്നതന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും നഗരസഭയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.2010 ൽ നിർമ്മാണം തുടങ്ങി 2021 ൽ നിർമ്മാണം പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് താലൂക് ആശുപത്രി അധികൃതർക്ക് പുതിയ കെട്ടിടം കൈമാറിയിട്ടുള്ളതാണ്.
Leave A Comment