മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
കളമശ്ശേരി: പത്തടിപ്പാലത്ത് മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി ഷമീര്‍(43) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.
Leave A Comment