ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ നിര്യാതനായി.
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ , ചെട്ടിക്കാട് സെന്റ് ആന്റണീസ് ,പറവൂർ ഡോൺബോസ്കോ പള്ളികളിൽ സഹവികാരിയായും എറിയാട് ഫാത്തിമ മാത, തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളികളിൽ വികാരിയായും കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടറായും പറവൂർ ജൂബിലി ഹോം ഡയറക്ടറായും തുരുത്തിപ്പുറം അസീസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. .
സംസ്കാര കർമ്മങ്ങൾ നാളെ (മെയ് 31 ബുധൻ) വൈകിട്ട് 3.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെയും ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെയും കാർമ്മികത്വത്തിൽ.
Leave A Comment