വിമോചനസമര രക്തസാക്ഷികളെ അനുസ്മരിച്ചു
അങ്കമാലി: വിമോചന സമര രക്തസാക്ഷിത്വത്തിന്റെ 64-ാമത് അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. രക്തസാക്ഷികൾക്കായി അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ കുർബാന, തുടർന്ന് കല്ലറയിൽ ഒപ്പീസ്, അനുസ്മരണ സമ്മേളനം എന്നിവയും സ്മൃതി മണ്ഡപത്തിൽ പ്രാർഥന, പുഷ്പാഞ്ജലി, തിരികത്തിക്കൽ, പുഷ്പചക്രം സമർപ്പിക്കൽ എന്നിവ നടന്നു. ശുശ്രൂഷകൾക്ക് ബസിലിക്ക റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. അരുൺ തേരുള്ളിൽ, ഫാ. ജെൻസ് പാലചുവട്ടിൽ എന്നിവർ നേതൃത്വം നൽകി.
വിമോചന സമര നേതാവും മുൻ മുനിസിപ്പൽ ചെയർമാനുമായ ഗർവ്വാസീസ് അരീക്കൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് വാപ്പാലശേരി അധ്യക്ഷനായി.
രക്തസാക്ഷി കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം പോൾ പറോക്കാരൻ നിർവഹിച്ചു. പി.ഐ. നാദിർഷ മുഖ്യപ്രഭാഷണം നടത്തി. ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലക്സി ജോയി, ഷൈബി പാപ്പച്ചൻ, പി.വി. സജീവൻ, ബാബു മഞ്ഞളി, തോമസ് മാളിയേക്കൽ, കെ.പി. ഗെയിൻ, അനിപോൾ, പി.എഫ്. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
അങ്കമാലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ മാത്യു തോമസ് റീത്ത് സമർപ്പിച്ചു. കോൺഗ്രസ് നേതാവ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു.
Leave A Comment