കലുങ്കിന്റെ കൈവരി തകർന്നു തോട്ടിൽ വീണത് അപകട ഭീഷണി ഉയർത്തുന്നു
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കരൂപ്പടന്ന പള്ളിനടയിൽ കലുങ്കിന്റെ കൈവരി തകർന്നു തോട്ടിൽ വീണത് അപകട ഭീഷണി ഉയർത്തുന്നു . കടലായി റോഡിൽ അംഗവാടിക്ക് സമീപമാണ് കലുങ്കിന്റെ കൈവരി തകർന്നു അന്നിക്കര തോട്ടിൽ വീണത്. കോണത്തുകുന്നു വഴി കരൂപ്പടന്ന പുഴയിലേക്ക് പോകുന്ന മുഖ്യ തോടാണിത് .
വീണ സ്ലാബ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ മഴ പെയ്താൽ അന്നിക്കര ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാവും. മാത്രമല്ല നിരവതി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ തെരുവ് വിളക്ക് ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴി വച്ചേക്കാം. പഞ്ചായത്ത് അധികൃതർ എത്രയും വേഗം കൈവരി പണിയാനുള്ള നടപടി എടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.
Leave A Comment