മുരിങ്ങൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷൈജുവിന്റേത് കൊലപാതകമെന്ന് പോലീസ്
മുരിങ്ങൂർ ആറ്റപ്പാടം മല്ലഞ്ചിറ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിൻ്റെ മരണം കൊലപാതകമെന്ന് പോലീസ്.സംഭവത്തിൽ സുഹുത്തുക്കളായ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ.മേലൂർ പുഷ്പഗിരി കണ്ണമ്പിള്ളി വർഗ്ഗീസിൻ്റെ മകൻ ഷൈജു (42) ആണ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ കുളത്തിൻ്റെ പടിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.കൊരട്ടി പോലീസ് നടത്തിയ അന്വേക്ഷണത്തിലാണ് മരണം കൊലപാതകമാണെന്ന് സൂചന ലഭിച്ചിരിക്കുന്നത്. മുൻപ് ബാറിൽ വെച്ച് ഉണ്ടായ ഒരു അടിപിടി കേസിൽ ഷൈജുവിനെതിരായി മൊഴി നൽകിയതുമായി ബന്ധപ്പെട്ട കേസ് പറഞ്ഞു തീർക്കാൻ വരുകയും മൂന്ന് പേരും കൂടി കുളത്തനരികിൽ മദ്യപിച്ചിരിക്കുന്ന നിടയിൽ വീണ്ടും വാക്കു തർക്കവും അടിയും ബഹളവും നടന്നതായും അതിനിടയിൽ എങ്ങിനെയോ മരണം സംഭവിച്ചിരിക്കുവാനാണ് സാധ്യത. സുഹൃത്തുക്കൾ ചേർന്ന് ഷൈജുവിനെ വെള്ളത്തിൽ മുക്കിപ്പിടിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തിരിക്കുന്ന മേലൂർ സ്വദേശിയേയും, മുരിങ്ങൂർ മണ്ടിക്കുന്ന് സ്വദേശി യേയും കൊരട്ടി എസ്എച്ച് ഒ ബി.കെ അരുണിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.ഷൈജുവിൻ്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.അവിവാഹിതനാണ്.
Leave A Comment