കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ് പണം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജെന്ന് മന്ത്രി വി.എന്‍ വാസവന്‍
ഇരിഞ്ഞാലക്കുട: കരുവന്നൂര്‍ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദര്‍ശനം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്ന് മന്ത്രി ആര്‍ ബിന്ദുവും വ്യക്തമാക്കി. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി ആവശ്യപ്പെട്ടു.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് മന്ത്രി വി എന്‍ വാസന്റെ പ്രതികരണം. കരുവന്നൂര്‍ ബാങ്ക് നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജിന് രൂപം നല്‍കി. മൃതദേഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി ആര്‍ ബിന്ദു ഉന്നയിച്ചത്.
നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ല എന്നും അവര്‍ വ്യക്തമാക്കി. അതേ സമയം ഇപ്പോള്‍ നല്‍കിയ 2 ലക്ഷം രൂപ നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഫിലോമിനയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പറഞ്ഞു. ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്നെതിരെ നിയമ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave A Comment