പ്രാദേശികം

ഞാറ്റുവേല കാർഷിക മഹോത്സവത്തിനു തിരക്ക്

മൂഴിക്കുളം : നാലമ്പല ദർശനത്തോടനുബന്ധിച്ച് മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പാറക്കടവ് സർവീസ് സഹകരണ ബാങ്ക് തുറന്ന കാർഷിക സേവന കേന്ദ്രത്തിൽ വൻതിരക്ക്‌.

ബാങ്ക് തിരുവാതിര ഞാറ്റുവേല മുതൽ കർഷകദിനം വരെ 53 ദിവസം നടത്തുന്ന സഹകരണ ഞാറ്റുവേല കാർഷിക മഹോത്സവത്തിന്‍റെ ഭാഗമായാണ് സ്റ്റാൾ തുറന്നത്.
തേൻവരിക്ക, സിങ്കപ്പൂർ വരിക്ക, പേച്ചിപ്പാറ, റെഡ് ജാക്ക് തുടങ്ങി പതിനഞ്ചിനം പ്ലാവിൻ തൈകൾ, വിവിധയിനം മാവ്, തെങ്ങ്, ജാതി തൈകൾ തുടങ്ങിയവ വിലക്കുറവിലാണ് വിൽക്കുന്നത്. പതിനായിരത്തിൽപരം പേർ സ്റ്റാൾ സന്ദർശിച്ചുവെന്ന് ബാങ്ക് പ്രസിഡൻറ് സി.എം. സാബു അറിയിച്ചു. പാറക്കടവ് ജങ്ഷനിലും ബാങ്കിന്‍റെ കാർഷിക സേവന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

Leave A Comment