പ്രാദേശികം

ചാലാക്ക ദുരിതാശ്വാസ ക്യാമ്പിൽ വൈദ്യപരിശോധന

കുന്നുകര : പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ വൈദ്യപരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റിയുടെ കീഴിലുളള യൂത്ത് കെയറും പറവൂർ റോട്ടറി ക്ലബ്ബും ചേർന്നാണ് ചാലാക്ക ഗവ.എൽ.പി സ്കൂളിലെ ക്യാമ്പിൽ വൈദ്യപരിശോധന സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എ. അജ്മൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറ് സൈനാ ബാബു, വൈസ് പ്രസിഡൻറ് എം.എ. അബ്ദുൽ ജബ്ബാർ, മണ്ഡലം പ്രസിഡൻറ് സി.യു. ജബ്ബാർ എന്നിവർ പങ്കെടുത്തു.

Leave A Comment