പുത്തൻചിറ പോക്സോ കേസ്, പ്രതി സരിത്ത് പിടിയിൽ
പുത്തന്‍ചിറ: പുത്തൻചിറയില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച് ലൈംഗീകമായ് ഉപദ്രവിക്കാൻ ശ്രമിച്ച സി പി എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മൂകാംബികയിൽ നിന്നാണ് ഇയാളെ മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള അഡിഷണൽ എസ് ഐ നീൽ ഹെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫിസർ ജിബിൻ എന്നിവരാണ് മൂകാംബികയിൽ നിന്ന് പ്രതിയായ പുത്തൻച്ചിറ പിണ്ടിയത്ത് സരിത്തിനെ പിടികൂടിയത്. സംഭവം നടന്ന് ഒന്നര ആഴ്ച്ച പിന്നിട്ടിട്ടും ഇയാളുടെ അറസ്റ്റ് വൈകുന്നതിൽ പരക്കെ രോഷം ഉയർന്നിരുന്നു. കേരള പുലർ മഹാസഭ അടക്കം പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.
സംഭവ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ചു. ഇതോടെ ഭയന്നുപോയ കുട്ടികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Leave A Comment