ഭരണഘടനയുടെ ആമുഖം ചിത്രീകരിച്ച് ഗ്രാമിക കലണ്ടർ
കുഴിക്കാട്ടുശേരി : ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചിത്രീകരിക്കുന്ന 2023ലെ ഗ്രാമിക കലണ്ടർ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഈ.ഡി.ഡേവീസ് അധ്യക്ഷത വഹിച്ചു. അക്കാദമി ആദരം ഏറ്റുവാങ്ങിയ മികച്ച വായനശാല പ്രവർത്തകരായ ഐ.ബാലഗോപാൽ, ബി.സുരേഷ്ബാബു (കോഴിക്കോട്), എം.ബാലൻ മാസ്റ്റർ (കണ്ണൂർ), ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി വടക്കേടത്ത് പത്മനാഭൻ, ട്രഷറർ ഇ.കെ.മോഹൻദാസ്, ഐ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ഭരണഘടനാ തത്വങ്ങൾ വ്യാപകമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് കലണ്ടർ ഗ്രാമിക കലണ്ടർ
പ്രസിദ്ധീകരിക്കുന്നത്. ആവശ്യപ്പെടുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Leave A Comment